സീൻ 01
ഓടികൊണ്ടിരിക്കുന്ന
കാറിന്റെ ദൃശ്യം.
പുറകിലെ സീറ്റിൽ ഇരിക്കുന്ന യുവതിയുടെ
sideview . പുറത്ത് അതിവേഗത്തിൽ പുറകിലേക്ക് കുതിക്കുന്ന മരങ്ങൾ, കെട്ടിടങ്ങൾ etc ... ഇടയ്ക്കിടെ
പാറിപറക്കുന്ന സാരിത്തുമ്പ്. ..
B.V (സ്ത്രീ ശബ്ദം ): "എങ്ങോട്ടാണീ
യാത്ര...? എന്തൊക്കെയാണ് ഈ യാത്രയിൽ
എനിക്ക് നഷ്ടമാകുന്നത് ...? അരഞ്ഞരഞ്ഞ് ഞാൻ മിനുസങ്ങളിലേക്ക്
പാകപെട്ടത് ഈ യാത്രയിലാണ്...
എന്റെ സ്വപ്നങ്ങളുടെ മന്ദാരപൂക്കൾ ഉണങ്ങികരിഞ്ഞു വീണത് ഈ വഴിയിലുടനീളമാണ്.
പിന്നെ,...ഞാൻ......എനിക്കന്യയായി തീർന്നതും.
ഈശ്വരാ....!!!"
കാർ ഒരു ഗേറ്റ്
കടന്നു അകത്തേക്ക് പ്രവേശിക്കുന്നു.സ്ത്രീ
കർചീഫ് എടുത്തു മുഖം തുടക്കുന്നു.
Cut.
സീൻ 2
ഒരു കിടപ്പുമുറി
പകുതി ഇരുട്ട്.
ഒരു കിടക്കയിലിരുന്നു കഞ്ഞി കുടിക്കുന്ന യുവാവ്.
തൊട്ടടുത്ത് ഭാര്യ നീലിമ..(നേരത്തെ കണ്ട
യുവതി.)യുവാവ് ഇടയ്ക്കിടയ്ക്ക് ഭാര്യയുടെ
മുഖത്ത് നോക്കുന്നുണ്ട്. നീലിമ തല താഴ്ത്തി
ഇരിക്കുന്നു. ഭർത്താവ് തന്നെ ശ്രദ്ധിക്കുന്നുണ്ട്
എന്ന തിരിച്ചറിവിൽ അവൾ
അസ്വസ്തയാണ്. കഞ്ഞി കുടിച്ചു പ്ലേറ്റ് നീലിമക്ക് കൊടുത്തു
കിടക്കയിലേക്ക് ചാരി യുവാവ് : "എന്തിനാടോ
താനിങ്ങനെ കഷ്ടപെടുന്നത്? ഞാൻ രക്ഷപെടുമെന്ന്
എന്തുറപ്പാ തനിക്കുള്ളത്...? അന്ന് നിന്നെ വിളിച്ചിറക്കി
കൊണ്ടുപോരാൻ തോന്നിയ ആ നിമിഷത്തെ
ഞാനിപ്പോൾ ശപിക്കുകയാണ് .."
നീലിമ (എണീറ്റ് പ്ലേറ്റ് എടുത്ത്):
"കിടന്നോളൂ.. അധികം സംസാരിക്കണ്ട "
കണ്ണുകൾ ഇടയാതിരിക്കാൻ അവൾ പരമാവധി
ശ്രദ്ധിക്കുന്നുണ്ട്.
അവൾ പതിയെ പുറത്തേക്ക്.
Cut.
സീൻ 03
അതേ രാത്രി
അതേ മുറി
യുവാവ് കിടക്കയിൽ കിടക്കുന്നു.. നീലിമ മുറിയുടെ മൂലയിൽ ഒരു
കസേരയിൽ ഇരുന്നു എന്തോ എഴുതുന്നു.
ഇരുണ്ട വെളിച്ചം മാത്രം.
B.V : "ഞാൻ
ഉറങ്ങാൻ പോകുന്നു. തീർത്തും ശൂന്യമായ
ഒരു മനസ്സുമായി. ആപേക്ഷികമായ
ശരിതെറ്റുകളെകുറിച്ചുള്ള ചിന്തകൾ ഇപ്പോൾ എന്നെ
അലട്ടുന്നില്ല. ഭാവി എന്റെ വിദൂര
ചിന്തകളിൽ പോലുമില്ല. എന്റെ മനസ്സിന്റെ പുറംചട്ടയിലെ
blurb-ൽ വായിക്കാൻ കഴിയുന്നത് ഇത്രമാത്രം.
എനിക്ക് ശ്യാമിന്റെ ജീവിതം തിരിച്ചു
പിടിക്കണം. പുസ്തകം ഞാൻ തുറക്കാതെ
തന്നെ വെക്കുന്നു."
ഡയറി അടച്ചു വെച്ച് ദീർഘശ്വാസം
വിടുന്ന നീലിമ. അത് ശ്രദ്ധിക്കുന്ന
ഭർത്താവ്.
Cut.
സീൻ 04
അതേ രാത്രി
അതേ മുറി
നിലത്തു വിരിച്ച കിടക്കയിൽ കിടക്കുന്ന നീലിമ. നീലിമയുടെ വയറ്റിലൂടെ അരിച്ചു
നീങ്ങുന്ന പുരുഷന്റെ വിരലുകൾ. നീലിമ ഞെട്ടി എണീറ്റ് മാറി നിൽകുന്നു.
കിടക്കയിൽ ഇരിക്കുന്ന ശ്യാം അർദ്ധനഗ്നനാണ്.
ശ്യാം:
"മോളൂ ..വാ കിടക്ക്"
നീലിമ:
"എന്താ ശ്യാം ഇത്.. എഴുന്നേറ്റു
പോയി കിടക്കൂ..."
ശ്യാം:"
എന്താ മോളേ.. നിനക്കെന്നോട് അറപ്പാണോ?
എനിക്ക് പകരുന്ന രോഗമൊന്നുമല്ലല്ലോ? പിന്നെന്താ?"
നീലിമ:
"ശ്യാം. Don’t be
childish..."
ശ്യാം:
"നാളെ രാവിലേക്ക് ഞാനെങ്ങാൻ തീർന്നു
പോയാൽ..."
നീലിമ (വിതുബികൊണ്ട്): ശ്യാം...പ്ലീസ്....
വല്ലാത്തൊരു
ഭാവത്തോടെ നീലിമയെ നോക്കി എണീറ്റ്
ശ്യാം കട്ടിലിൽ കിടക്കുന്നു... വിതുമ്പി
നിൽക്കുന്ന നീലിമ..
Cut.
സീൻ 05
കാർ ഒരു
ഹൊട്ടെലിനു മുൻപിൽ നിർത്തിയിട്ടിരിക്കുന്നു. ഒരാൾ വന്നു
ഡോർ തുറന്നു നീലിമയോട്
; “102 ആണ്
മുറി. റിസപ്ഷനിൽ
ഞാൻ പറഞ്ഞിട്ടുണ്ട്.. നേരെ
പൊയ്ക്കോളൂ.."
നീലിമ പുറത്തിറങ്ങി സാരി കൊണ്ട് പുതച്ചു
സാവധാനം നടന്നു പോകുന്നു..
അത് നോക്കി നെടുവീർപ്പിട്ടു അയാൾ
ഡ്രൈവെരോട്: "ഇതാണ് യോഗം, വിധി
എന്നൊക്കെ പറയുന്നത്.."
ഡ്രൈവർ: “എന്ത് പറ്റി ഇക്കാ?
ഇന്ന് സെന്റിയാണല്ലോ?”
ഇക്ക: “ഏതോ നല്ല
തറവാട്ടിൽ പിറന്ന കുട്ടിയാ... ഒരുത്തനെ
പ്രേമിച്ചു കെട്ടി...ഇപ്പൊ ആ
ചെക്കന്റെ തലക്കകത്ത് എന്തോ കുന്ത്രാണ്ടം..എന്തോ വലിയ operation വേണത്രേ...പെണ്ണിന്റെ കയ്യിലാണേൽ കാശുമില്ല..
ഒടുവിൽ എന്റെ കയ്യിൽ വന്നു
പെട്ടു.”
ഡ്രൈവർ (മദ്യകുപ്പി പൊട്ടിച്ചു ഗ്ലാസ്സിലൊഴിച്ചു
നീട്ടികൊണ്ട് ): “അപ്പൊ
ഇക്കാക്ക് കോളടിച്ചു.. നല്ല ഉഗ്രൻ സാധനമാണല്ലോ. “
ഇക്ക.: “ഇല്ലെടാ.. അതിന്റെ സങ്കടം
കണ്ടാൽ കയ്യിട്ടു വാരാൻ തോന്നില്ല.”
ഒറ്റവലിക്ക്
മദ്യം അകത്താക്കുന്നു..
Cut.
സീൻ 06
102 എന്നെഴുതിയ
മുറിയുടെ മുന്നിൽ
നിൽകുന്ന നീലിമ.. പതിയെ വാതിലിൽ തട്ടുന്നു.
അകത്തു നിന്ന് ഉച്ചത്തിൽ "yes..come
in”
ശബ്ദത്തിലെ പരിചിതത്വം
അവളിൽ
ആകാംക്ഷ
വർദ്ധിപ്പിക്കുന്നുണ്ട്.
ആ തിടുക്കം വാതിൽ
തുറക്കുന്നതിൽ പ്രകടമാവുന്നുമുണ്ട്. അകത്തു കയറിയ നീലിമയുടെ
മുഖത്ത് ഒരു നിമിഷത്തെ
നിസ്സംഗത . പിന്നെ പൊട്ടി കരഞ്ഞു
കൊണ്ട് നിലത്തേക്ക് വീണുപോകുന്നു. കുറച്ചു മുന്നോട്ടു വന്നെങ്കിലും
പിന്നെ വരാൻ മടിച്ചു ശ്യാം...!
പതിയെ ഇരുട്ട് പരക്കുന്നു. നീലിമയുടെ
കരച്ചിൽ B.V
സ്ക്രീനിൽ
തെളിയുന്ന കുറിപ്പ്.
"ആരംഭവും അവസാനവും
എപ്പോഴും ഇവിടെ ഉണ്ടായിരുന്നു;
അവസാനത്തിനു
ശേഷവും
ആരംഭത്തിനു
മുൻപും"
- ടി. എസ്.
എലിയട്ട് , എം ടി
********